മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ വേൾഡെന്ന സങ്കൽപത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിൽ ലോകത്തിനു വേണ്ടി ഇന്ത്യ വിമാനങ്ങൾ ഡിസൈൻ ചെയ്യുo. ബംഗളൂരുവിൽ ബോയിങ് വ്യോമയാന ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
വ്യോമയാന മേഖലയിലേക്ക് ഇന്ത്യയിൽ നിന്നും ധാരാളം വനിതകൾ എത്തുന്നുണ്ട്.നമ്മുടെ രാജ്യത്തിലെ 15 ശതമാനം പൈലറ്റുമാരും വനിതകളാണ്.ബോയിങ് സുകന്യ പദ്ധതിയിലൂടെ നിരവധി പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നുവരും.ദരിദ്ര കുടുംബത്തിലെ പെൺകുട്ടികൾക്ക് പോലും ഈ പദ്ധതിയിലൂടെ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും.നമ്മുടെ രാജ്യത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.