ക്രേറ്റയുടെ പുതിയ മോഡലിന്റെ വില 10.99 ലക്ഷം രൂപ മുതല്‍. പെട്രോള്‍, ടര്‍ബൊ പെട്രോള്‍, ഡീസല്‍ മോഡലുകളിലായി എത്തുന്ന പുതിയ മോഡലിന്റെ വില പെട്രോള്‍ അടിസ്ഥാന വേരിയന്റിന് 10.99 ലക്ഷം രൂപ മുതല്‍ 18.69 ലക്ഷം രൂപ വരെയും ടര്‍ബോ പെട്രോള്‍ മോഡലിന് 19.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 12.44 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. നിലവിലെ മോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് ക്രേറ്റ എത്തിയത്. സെന്‍ഷ്യസ് സ്പോര്‍ട്ടിനസ് എന്ന ഹ്യുണ്ടേയ്യുടെ ഗ്ലോബല്‍ ഡിസൈനിലാണ് പുതിയ ക്രേറ്റയുടെ നിര്‍മാണം. എഴുപതിലധികം സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ക്രേറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പെട്രോള്‍ എന്ജിന് വേരിയന്റുകളും ഒരു ഡീസല്‍ എന്ജിന് മോഡലുമുണ്ടാകും. 113 ബിഎച്ച്പി കരുത്തും 143.8 എന്‍എം ടോര്‍ക്കുമുണ്ട് 1.5 ലീറ്റര്‍ പെട്രോള്‍ എന്ജിന്. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍. 1.5 ലീറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്റെ പവര്‍ 113 ബിഎച്ച്പിയും ടോര്‍ക്ക് 250 എന്‍എമ്മും. ആറ് സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്സുകള്‍. 1.4 ലീറ്റര്‍ ടര്‍ബോ പെട്രോളിന് പകരം 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. 158 ബിഎച്ച്പി, 253 എന്‍എം ടോര്‍ക്ക്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന്.