വ്യാജ മെഡിക്കൽ റിപ്പോർട്ട്പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതി വിധി ഉദ്ധരിച്ചാണ് പ്രസ്താവന നടത്തിയതെന്നും എം.വിഗോവിന്ദൻ വിശദീകരിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നോട്ടീസ് അയച്ചത്.രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഐഎം തീരുമാനം.