മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മലൈക്കോട്ടൈ വാലിബ’ന്റെ പുതിയ ലിറിക് വീഡിയോ പുറത്തുവിട്ടു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ സുചിത്രയും മോഹന്‍ലാലും ആണ് ഗാനരംഗത്ത് ഉള്ളത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പിഎസ് റഫീക്ക് ആണ്. പ്രീതി പിള്ള ആണ് ഈ മനോഹര പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികള്‍ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണിത്. ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നുള്ള ഒരേയൊരു ചിത്രമാണ് വാലിബന്. 20 ചിത്രങ്ങളുടെ ലിസ്റ്റില്‍ 13-ാം സ്ഥാനത്താണ് മലൈക്കോട്ടൈ വാലിബന്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളില്‍ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.