മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എം ടി പറഞ്ഞത് കേന്ദ്രസർക്കാരിനെ ഉദ്ദേശിച്ചും വിമർശിച്ചും ആണെന്ന് ഈ പി ജയരാജൻ പറഞ്ഞു. എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. ഇപ്പോഴത്തെ നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ബഹുമാനം ആണെന്നും ഇ പി ജയരാജൻ പറഞ്ഞു.
കോഴിക്കോട് ഡിസി ബുക്സ് സംഘടിപ്പിച്ച സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസംഗം. അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്.