ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവര’യുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മാസ് അവതരാത്തിലാണ് താരം ഗ്ലിംപ്സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെയാണ് ഗ്ലിംപസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ‘ജനതാ ഗാര്യേജ്’ എന്ന ചിത്രത്തിന് ശേഷം കൊരട്ടാല ശിവയും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന ചിത്രമാണ് ദേവര. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായിക. ജാന്‍വിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.