മലയാളത്തിന്റെ എക്കാലത്തെയും ദൃശ്യവിസ്മയമായ മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുകയാണ് സംവിധായകനായ ഫാസില്‍. ഒപ്പം, ഫാസില്‍ എന്ന സംവിധായകനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയ കിഴക്കിന്റെ വെനീസെന്ന ആലപ്പുഴയെക്കുറിച്ചുള്ള ഗൃഹാതുരമായ അനുഭവങ്ങളും ഒ.എന്‍.വി. കുറുപ്പ്, ശ്രീവിദ്യ, അശോക്കുമാര്‍ എന്നിവരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും. ചലച്ചിത്രത്തെയും ദേശത്തെയും കുറിച്ചുള്ള ഫാസിലിന്റെ ഓര്‍മപ്പുസ്തകം. ‘മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും’. ഫാസില്‍. മാതൃഭൂമി ബുക്‌സ്. വില 185 രൂപ.