ആദിവാസികള്‍ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യത്തെ സിനിമയായ ‘ധബാരി ക്യുരുവി’ തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു.ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 5 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പൂര്‍ണമായും ഇരുള ഭാഷയില്‍ ചിത്രീകരിച്ച സിനിമ അമേരിക്കയിലെ ഓസ്റ്റിന്‍, ഗോവയിലെ ഇന്ത്യന്‍ പനോരമ, കേരള രാജ്യാന്തര ചലച്ചിത്ര മേള എന്നിവിടങ്ങളിലടക്കം നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആദിവാസി പെണ്‍കുട്ടികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട സംഘര്ഷങ്ങളുമാണ്ധബാരി ക്യുരുവിയുടെ പ്രമേയം. മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്, മുരുകന്, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വല്‍ മാജിക് എന്നിവയുടെ ബാണറുകളില് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് പ്രിയനന്ദനന്, കുപ്പുസ്വാമി മരുതന്, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ‘അച്ഛന് ആരെന്നറിയാത്ത പക്ഷി’ എന്നാണ് ധബാരി ക്യുരുവി എന്ന വാക്കിന്റെ അര്‍ത്ഥം.