കല, സാഹിത്യം, ശാസ്ത്രം, മതം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച ദാര്‍ശനികനായ ഗുരു നിത്യചൈതന്യയതിയുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ചിന്തയുടെ വിശാലമായ വാതായനം തുറന്നുതരുന്നു. ബാഹ്യലോകവും ആന്തരികലോകവും കൂടിച്ചേരുന്ന മനുഷ്യന് എന്ന പ്രതിഭാസത്തെ മനസ്സിലാക്കാന്‍ പ്രാപ്തമാക്കുന്ന മൗലികമായ ദര്‍ശനമാണ് ഈ പുസ്തകം. ജീവിതം എന്ന പദ്ധതിയും അതിന്റെ സാക്ഷാത്കാരവും, മരണവും മരണാനന്തരജീവിതവും, വേറൊരു ചാതുര്‍വര്‍ണ്യം… തുടങ്ങി ഗുരു നിത്യചൈതന്യയതിയുടെ ഇതുവരെ സമാഹരിക്കപ്പെടാത്ത ലേഖനങ്ങള്‍ അടങ്ങിയ സമാഹാരം. ഒപ്പം പെണ്ണമ്മയ്ക്കെഴുതിയ കത്തുകളും. ‘ജീവിതം മരണം സൗന്ദര്യം വിമുക്തി’. നിത്യ ചൈതന്യ യതി. മാതൃഭൂമി ബുക്സ്. വില 313 രൂപ.