തീപിടിച്ച ജീവിതവും കൈയിലെടുത്ത് ഒരാള്‍ക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? അത്തരമൊരു ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന വിശ്വനാഥന്‍ എന്ന മനുഷ്യന്റെ ഒറ്റയാള്‍പ്പോരാട്ടത്തിന്റെ കഥയാണ് ഇതാ ഇവിടെവരെ. ഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച ഇടത്തുതന്നെയാകുന്ന അസന്ദിഗ്ധാവസ്ഥ എത്രമാത്രം വ്യാകുലപ്പെടുത്തുന്നതാണെന്ന് ഈ രചനയിലൂടെ പത്മരാജന്‍ വരച്ചിടുന്നു. ‘ഇതാ ഇവിടെ വരെ’. പി പത്മരാജന്‍. ഡിസി ബുക്‌സ്. വില 114 രൂപ.