ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650നെ 2024 ജനുവരിയില്‍ കമ്പനി വില്‍പ്പനയ്ക്കെത്തും. ഷീറ്റ് മെറ്റല്‍ ഗ്രേ, ഗ്രീന്‍ ഡ്രില്‍, സ്റ്റെന്‍സില്‍ വൈറ്റ്, പ്ലാസ്മ ബ്ലൂ എന്നീ നാല് വ്യത്യസ്ത നിറങ്ങളില്‍ ഷോട്ട്ഗണ്‍ 650 ലഭ്യമാകും. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650-നൊപ്പം പ്ലാറ്റ്ഫോം, എഞ്ചിന്‍, ഘടകങ്ങള്‍ എന്നിവ ഇത് പങ്കിടുന്നു. ബൈക്കിന്റെ ഹൃദയഭാഗത്ത് 648 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ ഉണ്ട്. ഇത് 47ബിഎച്പി കരുത്തും 52.3എന്‍എം ടോര്‍ക്കും നല്‍കുന്നു. സൂപ്പര്‍ മെറ്റിയര്‍ 650-ല്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഷോട്ട്ഗണിന് കൂടുതല്‍ നേരായ ഇരിപ്പിടം ഉണ്ട്. മറ്റൊരു മോഡലായ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450 അടുത്ത വര്‍ഷം ലോഞ്ച് ചെയ്യും. 17 ഇഞ്ച് ഫ്രണ്ട് ആന്‍ഡ് റിയര്‍ വീലുകളും ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്‌പെന്‍ഷനും ഉള്ള ഹണ്ടര്‍ 450 വേഗതയേറിയതും ചടുലവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, മിനിമല്‍ സൈഡ് പാനലുകള്‍, ആധുനിക എല്‍ഇഡി ഹെഡ്ലാമ്പും ടെയില്‍ലൈറ്റും ഉള്‍പ്പെടെയുള്ള ഒരു വ്യതിരിക്തമായ രൂപകല്‍പ്പനയെക്കുറിച്ച് സ്‌പൈ ചിത്രങ്ങള്‍ സൂചന നല്‍കുന്നു. 2024-ല്‍ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ 650ഉം നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റര്‍സെപ്റ്ററിന്റെ തെളിയിക്കപ്പെട്ട 650 സിസി എഞ്ചിനും പ്ലാറ്റ്ഫോമും ഉപയോഗിച്ച്, സ്‌ക്രാംബ്ലര്‍ 650-ല്‍ വയര്‍-സ്പോക്ക് റിമ്മുകളും പിറെല്ലി സ്‌കോര്‍പിയോണ്‍ റാലി എസ്ടിആര്‍ ഡ്യുവല്‍ പര്‍പ്പസ് ട്യൂബ് ടയറുകളും ഉള്‍പ്പെടുന്നു.