പാർലമെൻറിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സുരക്ഷ വർധിപ്പിച്ചു. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടും, കൂടാതെ മാധ്യമ പ്രവർത്തകർക്കും, പാർലമെന്റ് ജീവനക്കാർക്കും വെവ്വേറെ ഗേറ്റ് ഒരുക്കും. സന്ദർശക ഗാലറിയിൽ ഗ്ലാസ് മറ സജ്ജമാക്കും, സന്ദർശക പാസ് അനുവധിക്കുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താനും എയർപോർട്ടിലേതിന് സമാനമായ ബോഡി സ്കാനിങ്ങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനമായി.
പാർലമെന്റിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ
