ലാസറിന്റെ ആഖ്യാനത്തിലൂടെ പ്രജാമണ്ഡ ലത്തിന്റെ ജീവിതകഥയും വഴിപിരിയാതെ കൂടെ സഞ്ചരിക്കുന്നു. ഒപ്പം മാളയുടെ നിത്യ ജീവിതത്തിന്റെ ശരിപകര്‍പ്പും നമുക്ക് ഈ രചനയിലൂടെ കാണാം. ഇതില്‍ മണ്‍മറഞ്ഞു പോയ രാഷ്ട്രീയനേതാക്കള്‍ തന്നെ കഥാപാത്രമായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കല്പിത കഥാപാത്രങ്ങള്‍ ഏറെയൊന്നുമില്ല. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കേരളീയ ജീവിതത്തിന്റെയും നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും രീതികള്‍, ചരിത്രത്തെ പിന്തുടര്‍ന്നുകൊണ്ട് അവതരിപ്പിക്കുന്നു. ‘വന്ദേമാതരം’. കെ സി വര്‍ഗ്ഗീസ് കണ്ണമ്പുഴ. കറന്റ് ബുക്‌സ് തൃശൂര്‍. വില 161 രൂപ.