മാര്‍ക്ക് ആന്റണിയുടെ വമ്പന്‍ വിജയത്തിനു ശേഷം വിശാല്‍ നായകനാകുന്ന പുതിയ സിനിമയുടെ ടീസര്‍ എത്തി. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രത്‌നം എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഷോട്ട് ആണ് പ്രമൊ വിഡിയോയായി പുറത്തിറക്കിയിരിക്കുന്നത്. ഹരി സിനിമയുടെ എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ടെന്ന് വിഡിയോയിലൂടെ വ്യക്തമാണ്. പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോന്‍, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം എം. സുകുമാര്‍. സ്റ്റണ്ട് കനല്‍കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, ദിലീപ് സുബ്ബരയ്യന്‍, വിക്കി. സംഗീതം ദേവി ശ്രീ പ്രസാദ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങള്‍ക്കു േശഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.