സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ അവസാനഘട്ട പണിപ്പുരയില്‍. ‘കങ്കുവ’ മള്‍ട്ടി-പാര്‍ട്ട് റിലീസിനായി സജ്ജമാക്കിയിരിക്കുകയാണ് സംവിധായകന്‍ ശിവ. ചിത്രത്തിന്റെ ആദ്യ അധ്യായം 2024 വേനലവധിക്ക് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ‘കങ്കുവ’ 38 ഭാഷകളില്‍ മാത്രമല്ല, ഇമേഴ്സീവ് ഐമാക്‌സ് ഫോര്‍മാറ്റിലും, 2ഡി, 3ഡി പതിപ്പിലും പ്രദര്‍ശനം നടത്തും. 2024 ഏപ്രില്‍ 11 ന് ഈ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ചും സൂചനകള്‍ നല്‍കുന്നുണ്ട്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സിനിമയുടെ വിപുലമായ ക്യാന്‍വാസിലേക്കും നൂതനമായ ചലച്ചിത്രനിര്‍മ്മാണ വൈദഗ്ധ്യത്തിലേക്കും ഒരു വിസ്മയകരമായ കാഴ്ചയാണ് നല്‍കുന്നുത്. ബോളിവുഡ് താരം ദിഷ പഠിനിയാണ് നായിക. ബോബി ഡിയോള്‍ വില്ലനാകുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 50 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.