തെരുവിലെ അടിപിടി ആരും ആസ്വദിക്കും. അടിപിടി സ്ത്രീകള്‍ തമ്മിലാണെങ്കില്‍ പറയാനുമില്ല. അടി ഒരു യുവാവിന്റെ പേരിലാണെങ്കില്‍ സ്റ്റണ്ടിനിടയിലെ ഡയലോഗുകള്‍ക്കു പഞ്ചു കൂടും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നൗക വിഹാറിന് സമീപമുള്ള ചായ് താപ്രിയിലുണ്ടായ അടിപിടിയുടെ വീഡിയോ എക്സ് പ്ലാറ്റ് ഫോമിലൂടെയാണു പങ്കുച്ചിരിക്കുന്നത്. യുവതികള്‍ തമ്മിലുള്ള തെരുവിലെ കൈയാങ്കളി വീഡിയോ വൈറലായി. കൂടെയുള്ള പുരുഷനെ ചൊല്ലിയാണ് തര്‍ക്കം ഉയര്‍ന്നതെന്ന് ന്യൂസ് 18 ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. തെരുവോര ഭക്ഷണശാലയിലെ കസേരകള്‍ പരസ്പരം വലിച്ചെറിഞ്ഞുകൊണ്ടാണ് യുവതികളുടെ പോാട്ടം. അക്രമം കണ്ട് ഭക്ഷണ ശാലയിലെ ചിലര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. പിറകേ ഒരു യുവതി ഓടിയടുക്കുന്നതും അവരുടെ പിന്നാലെ മറ്റൊരു യുവതി ആദ്യത്തെ യുവതിക്കുനേരെ കസേര വലിച്ചെറിയുന്നതും കാണാം. ‘നിനക്കെന്താ ഭ്രാന്ത് പിടിച്ചോ’ എന്ന് ഏറ് കൊണ്ട യുവതി ചോദിക്കുന്നുണ്ട്. പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍, മറ്റേയാള്‍ ഒരു ഇരുമ്പ് കസേരയെടുത്ത് അടിക്കാന്‍ ശ്രമിക്കുന്നു. ‘രണ്ടു പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടിയ്ക്കു വേണ്ടി.’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.