ടാറ്റ മോട്ടോഴ്സ് അതിന്റെ നെക്സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റ് ഏഴ് കളര്‍ ഓപ്ഷനുകളിലും ആറ് വേരിയന്റുകളിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഈ എസ്യുവിയുടെ എക്സ്-ഷോറൂം വില 14.74 ലക്ഷം രൂപയില്‍ തുടങ്ങി 19.94 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വരെ ഉയരുന്നു. ബുക്കിംഗ് ദിവസം മുതല്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിപ്പ് കാലയളവിലാണ് 2023 നവംബറില്‍ നെക്സോണ്‍ ഇവി വരുന്നത്. മുംബൈയില്‍ നടത്തുന്ന ബുക്കിംഗുകള്‍ക്ക് അനുസൃതമാണ് ഈ കണക്കുകള്‍. അതേസമയം നിങ്ങളുടെ അടുത്തുള്ള ഡീലര്‍ഷിപ്പ്, വേരിയന്റ്, ബാറ്ററി പാക്ക്, കളര്‍ ഓപ്ഷനുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം. 2023 നെക്സോണ്‍ ഇവി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാകും. യഥാക്രമം 325 കിലോമീറ്റര്‍ റേഞ്ചുള്ള ഒന്നും ഒപ്പം 465 കി.മീ. ക്ലെയിം ചെയ്ത ബാറ്ററി പാക്കും. ആദ്യത്തേതില്‍ 30കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ആണെങ്കില്‍ രണ്ടാമത്തേതില്‍ 40.5കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉണ്ട്. വെറും 8.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്യുവിക്ക് കഴിയും. 150 കി.മീ. മണിക്കൂറില്‍ ഉയര്‍ന്ന വേഗതയില്‍ ഓടാന്‍ കഴിവുണ്ട്.