നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിന് രണ്ടാം തവണയും എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിൽ റെഗുലേറ്റർ നടത്തിയ പരിശോധനയിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്റിന്റെ (സിഎആർ) വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.വിമാനങ്ങൾ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം നൽകാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക് നിബന്ധനകൾ അനുസരിച്ച് പരിശീലനം നൽകാതിരിക്കുക, മോശം സീറ്റുകളിൽ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan