ആര്.പാര്ഥിപന് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ പാടാന്‍ ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. ഡി.ഇമ്മന്‍ ആണ് സംഗീതമൊരുക്കുന്നത്. 5 പാട്ടുകളാണ് സിനിമയില്‍ ഉണ്ടാവുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതില്‍ എത്രയെണ്ണമാണ് ഹരീഷ് പാടുന്നതെന്നു വ്യക്തമല്ല. ഇമ്മന്‍ തന്നെയാണ് ഹരീഷ് തന്റെ സംഗീതത്തില്‍ പാടുന്നുവെന്ന വിവരം ഒദ്യോഗികമായി അറിയിച്ചത്. പാര്‍ഥിപന്റെ പുതിയ സംവിധാനസംരംഭത്തില്‍ പാട്ട് പാടാന്‍ ഹരീഷിനെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും പാട്ടുകള്‍ റിലീസ് ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇമ്മന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പാര്ഥിപന് തന്നെയാണ് ചിത്രത്തിനു വേണ്ടി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഹരീഷും പാര്‍ഥിപനും ഇമ്മനും ഒരുമിച്ചുള്ള സെല്‍ഫി ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ചു രംഗത്തെത്തുന്നത്.