സ്മിത ദാസിന്റെ കഥകളില്‍ പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട്. ഇതുവരെ കേള്‍ക്കാത്ത സ്ത്രീയുടെ അപൂര്‍വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശില്‍പതന്ത്രവുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് ‘ശംഖുപുഷ്പങ്ങള്‍’. അങ്ങേയറ്റം പാരായണക്ഷമമായ കഥകള്‍. ഈ കഥകളില്‍ ജീവിതമുണ്ട്. സ്മിത ദാസിന് കഥ പറയാനറിയാം. നല്ല ഭാഷ. നവീനമായ ആഖ്യാനശൈലി. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ഇരുപതു കഥകള്‍. ‘ശംഖുപുഷ്പങ്ങള്‍’. സ്മിത ദാസ്. ഗ്രീന്‍ ബുക്സ്. വില 145 രൂപ.