4 30

ആഗോള തലത്തില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് മൈഗ്രെയ്ന്‍ തലവേദന. സമ്മര്‍ദ്ധം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഭക്ഷണം, ഉറക്കം എന്നിങ്ങനെ മൈഗ്രെയ്നെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. എന്നാല്‍ ചിലരില്‍ കാലാവസ്ഥ മാറ്റങ്ങളും മൈഗ്രെയ്ന്‍ തലവേദനയ്ക്ക് തുടക്കമിടാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അന്തരീക്ഷ മര്‍ദ്ദം, താപനില, ഈര്‍പ്പം എന്നിവ പോലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ചിലര്‍ക്ക് മൈഗ്രെയ്ന്‍ തലവേദന ഉണ്ടാക്കാം. അന്തരീക്ഷ മര്‍ദ്ദത്തില്‍ ഉണ്ടാകുന്ന കുറവ് തലച്ചോറിലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നത് മൈഗ്രെയ്ന്‍ തലവേദനയ്ക്ക് കാരണമാകാം. എന്നാല്‍ എല്ലാ മൈഗ്രെയ്ന്‍ രോഗികളിലും കാലാവസ്ഥ മാറ്റങ്ങള്‍ സ്വാധീനം ചെലുത്തണമെന്നില്ല. ഇത്തരത്തില്‍ കാലാവസ്ഥ ബന്ധിത മൈഗ്രെയ്ന്‍ പ്രശ്നങ്ങളുള്ളവര്‍ അന്തരീക്ഷ മര്‍ദ്ദത്തിലും താപനിലയിലുമൊക്കെ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി തയ്യാറായിരിക്കണമെന്നും ഇതിനനുസരിച്ച ജീവിതശൈലി മാറ്റങ്ങള്‍ വരുത്തണമെന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്തല്‍, നല്ല ഉറക്കം, ശരീരത്തിനു വിശ്രമം നല്‍കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്നിവ മൈഗ്രെയ്ന്‍ നിയന്ത്രണത്തില്‍ നിര്‍ണ്ണായകമാണ്. ഇതില്‍ തന്നെ നല്ല ഉറക്കം മൈഗ്രെയ്ന്‍ രൂക്ഷമാക്കുന്നതിനെ തടയും. കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും നിലവാരമുള്ള ഉറക്കത്തിനായി ശ്രമിക്കേണ്ടതാണ്. എന്നാല്‍ അമിതമായ ഉറക്കവും ചിലര്‍ക്ക് മൈഗ്രെയ്ന്‍ ട്രിഗര്‍ ചെയ്യാമെന്നതിനാല്‍ അക്കാര്യവും ശ്രദ്ധിക്കേണ്ടതാണ്. നിത്യവുമുള്ള വ്യായാമം ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തി മൈഗ്രെയ്ന്‍ നിയന്ത്രണത്തില്‍ സഹായിക്കും. ധ്യാനം, പ്രാണായാമം, യോഗ എന്നിവ പോലെ ശരീരത്തിനു വിശ്രമം നല്‍കുന്ന മാര്‍ഗ്ഗങ്ങള്‍ സമ്മര്‍ദ്ദം കുറച്ച് മൈഗ്രെയ്നെ അകറ്റി നിര്‍ത്തുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *