ഒന്നാംകിട കവി, മലയാള നോവലില്‍ ദിശാവ്യതിയാനമുണ്ടാക്കിയ നോവലിസ്റ്റ്, സി.ജെയുടെ നേരും നെറിയുമുള്ള ധിക്കാരവും എം.പി. നാരായണപിള്ളയുടെ മറുമൊഴിയും സി.പി. രാമചന്ദ്രന്റെ പത്രപ്രവര്‍ത്തനബുദ്ധിയും ഒരാളില്‍ക്കാണണമെങ്കില്‍ ഇങ്ങു വരൂ എന്നു പറയുന്ന കോളമിസ്റ്റ്. ജാപ്പാണം പുകയിലയും തളിര്‍വെറ്റിലയും കളിയടക്കയും നര്‍മ്മവും ഇട്ടുവെച്ച മുറുക്കാന്‍ചെല്ലം. കടുപ്പമുള്ളതില്‍ മാത്രം അഭിരമിച്ച, നിവര്‍ന്നുമാത്രം നടന്ന വ്യക്തിപ്രഭാവം…. ലേഖനങ്ങളും കവിതകളും കുറിപ്പുകളും നോവല്‍ഭാഗവുമുള്ള ഈ പുസ്തകത്തിന് ആമുഖമെഴുതുമ്പോള്‍ ഓര്‍ക്കുന്നത് മൂന്നു പുസ്തകങ്ങളുടെ ഭ്രൂണമാണിതെന്ന സത്യമാണ്. ഏതില ചവച്ചാലും അതിന്ന വൃക്ഷത്തിന്റെ എന്ന് അറിയിക്കുന്ന രാജീവന്റെ കാവ്യവൃക്ഷത്തിന്റെ ഈ ഇലകളും ആ മൗലികപ്രതിഭയുടെ സാന്നിദ്ധ്യംകൊണ്ട് ഗംഭീരം. – കല്‍പ്പറ്റ നാരായണന്‍. ടി.പി. രാജീവന്റെ അസമാഹൃത രചനകള്‍. ലേഖനങ്ങള്‍, കുറിപ്പുകള്‍, കവിതകള്‍, നോവല്‍ ഭാഗം. ‘പൂര്‍ണ്ണ’. മാതൃഭൂമി. വില 314 രൂപ.