ഹൊറര്‍ സിനിമ കാണുമ്പോള്‍ തലച്ചോറിലെ എന്‍ഡോര്‍ഫിന്‍, ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ഉണരുകയും ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. എഡിന്‍ബര്‍ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയെ ന്യൂറോ സൈക്കോളജിസ്റ്റായ ഡോ. ക്രിസ്റ്റന്‍ നോള്‍സ് പറയുന്നത്, ഹൊറര്‍ സിനിമ കാണുമ്പോള്‍ റിലീസ് ആകുന്ന എന്‍ഡോര്‍ഫിന്‍ വേദന സഹിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുമെന്നാണ്. ഭയം നമ്മളെ വേദനയില്‍ നിന്നും ശ്രദ്ധ മാറ്റും. അതുകൊണ്ട് തന്നെ ഹൊറര്‍ സിനിമകള്‍ കാണുമ്പോള്‍ മനസില്‍ നിന്നും മറ്റ് കാര്യങ്ങള്‍ മറക്കും. അഡ്രിനാലില്‍ പോലുള്ള സ്ട്രെസ ഹോര്‍മോണ്‍ പുറപ്പെടുവിക്കുമ്പോഴാണ് ഭയം ഉണ്ടാകുന്നത്. ഇതിനൊപ്പം ഹൃദയമിടിപ്പും ശ്രദ്ധയും വര്‍ധിക്കും. സിനിമ അവസാനിക്കുമ്പോള്‍ വലിയൊരും റിലാക്സേഷനും കിട്ടുന്നു. എത്ര വലിയ ഭീകര സാഹചര്യമാണെങ്കിലും ഒടുവില്‍ നായകന്‍ രക്ഷപ്പെടുമെന്നത് ആത്മവിശ്വാസം കൂട്ടുമെന്നും ക്രിസ്റ്റന്‍ മോള്‍സ് പറയുന്നു. ഹൊറര്‍ സിനിമ കാണുമ്പോള്‍ മാനസിക സമ്മര്‍ദ്ദവും റിയാലിറ്റിയില്‍ നിന്നും രക്ഷപ്പെടാനും സഹായിക്കുമെന്ന് മിനിയാപൊളിസിലെ ഡേറ്റ അനലിസ്റ്റ് ബ്രയാന്‍ ബിസേരി പറയുന്നു. അതിന് പിന്നിലെ ശാസ്ത്രീയവശം അറിയില്ല. മാനസിക സമ്മര്‍ദ്ദം ഉള്ളപ്പോള്‍ റിയലസ്റ്റിക്കായ സിനികള്‍ കാണാന്‍ തോന്നാറില്ല. ഈ സമയങ്ങളില്‍ ഹൊറര്‍ സിനിമകളാണ് കാണുകയെന്നും അവര്‍ പറഞ്ഞു.