ഇലക്ട്രിക് എസ്യുവി എലിവേറ്റുമായി ഹോണ്ട എത്തുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ എലിവേറ്റിന്റെ വൈദ്യുത പതിപ്പ് വിപണിയിലെത്തിക്കും. ഹോണ്ട ഇന്ത്യയുടെ തപ്പുകാരാ ശാലയില്‍ നിന്നാകും ഇലക്ട്രിക് എസ്യുവി പുറത്തിറങ്ങുക. വൈദ്യുത വാഹനം നിര്‍മിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ തപ്പുക്കാരയില് അടുത്ത വര്‍ഷം ആരംഭിക്കും. നിര്‍മാണ ശാലയുടെ കപ്പാസിറ്റി ഉയര്‍ത്തി എലിവേറ്റ് ഇലക്ട്രിക്കിനെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം ഇതായിരിക്കും. 2030ല്‍ ഹോണ്ട നിരയിലെ എസ്യുവികളുടെ എണ്ണം 5 ആക്കാനാണ് പദ്ധതിയെന്നും ഹോണ്ട പറയുന്നു. ജാപ്പനീസ് ഓട്ടോമൊബൈല്‍ ഭീമനില്‍ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്യുവിയുമാണ് ഹോണ്ട എലിവേറ്റ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. ഹോണ്ടയുടെ 1.5 ലീറ്റര്‍ ഐവിടെക് ഡിഒഎച്ച്സി എന്‍ജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവല്‍, സിവിറ്റി ഗിയര്‍ബോക്സുകളുമായി വാഹനമെത്തും. 121ജട കരുത്തും 145.1 ടോര്‍ക്കുമുണ്ട് ഈ എന്ജിന്.