ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച ചിത്രം ‘ലിയോ’ 461 കോടി രൂപയിലധികം നേടി എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഒടിടി റൈറ്റ്‌സ് ഇനത്തിലും വിജയ് ചിത്രത്തിന് വന്‍ തുക ലഭിച്ചു എന്നാണ് നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒടിടി റൈറ്റ് ആരാണ് നേടിയതെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി റിലീസിനു മുന്നേ പുറത്തുവിട്ടിരുന്നില്ലെങ്കിലും നെറ്റ്ഫ്‌ലിക്‌സാണ് എന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഒടിടി റൈറ്റ്‌സില്‍ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത് എന്ന് ഇപ്പോള്‍ ലളിത് കുമാര്‍ വ്യക്തമാകുന്നു. ഒടിടിയില്‍ എപ്പോഴായിരിക്കും പ്രദര്‍ശനത്തുകയെന്നാണ് വ്യക്തമാക്കിയിട്ടില്ല. ഒടിടി റിലീസ് ഒരു മാസത്തിന് ശേഷമാകും എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ദളപതി വിജയ്‌യുടെ പതിവ് രീതിയിലുള്ള സിനിമാ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായ ലിയോ ബോക്‌സ് ഓഫീസില്‍ കോടികളുടെ കളക്ഷനുമായി റിലീസിനു മുന്നേ റെക്കോര്‍ഡുകള്‍ തീര്‍ത്തിരുന്നു.