‘ആര്‍ഡിഎക്സി’ലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം വീണ്ടും സാം സി. എസ് മാജിക്. ഷെയിന്‍ നിഗം സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വേലയിലെ ‘ബമ്പാഡിയോ’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തു. അന്‍വര്‍ അലിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സാം സി എസ്സും ആന്റണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേല നവംബര്‍ 10ന് തിയേറ്ററുകളിലേക്കെത്തും. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം.സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്. പൊലീസ് കണ്ട്രോള് റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന് എന്ന ഉദ്യോഗസ്ഥനെയും മല്ലികാര്ജുനന് എന്ന പൊലീസ് കഥാപാത്രത്തെ സണ്ണിവെയ്നും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന് ചിത്രത്തില്‍ ശ്രേദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന് പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്.