കമല്ഹാസന് നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം ‘നായകന്’ റി റിലീസിന്. നവംബര്‍ മൂന്നിനാണ് റീ റിലീസ് ചെയ്യുക. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. തമിഴ് പതിപ്പ് ആകെ 120 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിലും കര്‍ണാടകയിലും റി റിലീസുണ്ടെങ്കിലും ചിത്രം തെലുങ്കില്‍ വീണ്ടും എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മണിരത്നം കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രം കള്‍ട്ട് ക്ലാസിക്കായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. തമിഴില്‍ 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മുംബൈയിലെ അധോലോക നായകന്റെ കഥയായാണ് പ്രമേയമാക്കിയത്. വേലുനായ്ക്കര് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച കമല്ഹാസന് അക്കൊലത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. പി സി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ കമല്‍ഹാസന്റെ നായകന് ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിരത്നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ശരണ്യയും കാര്‍ത്തികയും ഡല്‍ഹി ഗണേശും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ നായകനായ കമല്‍ഹാസനൊപ്പം എത്തി. കമല്‍ഹാസന്റെ നായകനായി ഇളയരാജ സംഗീത സംവിധാനം നിര്വഹിച്ചപ്പോള് പാട്ടുകളും അക്കാലത്ത് വന്‍ ഹിറ്റായി.