മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കാൻ ദൗത്യ സംഘമെത്തി.ആനയിറങ്കൽ മേഖലയിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്.ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. അടിമാലി സ്വദേശിയുടെ അഞ്ചേക്കർ 20 സെന്റാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. കയ്യേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.