കണ്ണീരിന്റെ ഉപ്പുരസമുള്ള വാക്കുകള്‍ പച്ചില പ്ലാവില പോലെ പടര്‍ന്നു കിടക്കുന്നു. മനുഷ്യനും പ്രകൃതിയും ആത്മബന്ധം സ്ഥാപിച്ച ഗ്രാമജീവിതത്തിന്റെ ഹൃദയവേദനയില്‍ മുഴുകാതെ വായന അവസാനിപ്പിക്കാനാവില്ല. ഇല്ലായ്മയില്‍ സ്‌നേഹം ധനമാകുന്നു. പാവപ്പെട്ടവന്റെ ആകെ ദിനചര്യയില്‍ ചക്കയുടെ അരക്കുപോലെ പറ്റിപ്പിടിക്കുന്നത് അപരനോടുള്ള കരുതലും കരുണയുമാകുന്നു. സാധാരണവായനക്കാരനെ വിഭ്രമക്കോട്ടയില്‍ കടത്തി വിരട്ടിവിറപ്പിക്കാത്ത ഇത്തരം കഥകള്‍കൂടി പിറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. താനാരാണെന്ന അന്വേഷണം കൂടി അമ്മിണിപ്പിലാവിന്റെ അസ്തിത്വ വൈകാരികതയില്‍ മുഴങ്ങുന്നു. ‘അമ്മിണിപ്പിലാവ്’. ജോയ് ഡാനിയല്‍. കൈരളി ബുക്‌സ്. വില 199 രൂപ.