ജീവനുള്ള ചിത്രശലഭങ്ങും എല്‍ഇഡി ദീപങ്ങളുമുള്ള വസ്ത്രം. അത്യപൂര്‍വമായ ഇങ്ങനെയൊരു വസ്ത്രം ധരിച്ച് ഒരു മോഡല്‍ പാരിസ് ഫാഷന്‍ വീക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മിന്നിത്തിളങ്ങുന്ന മനോഹരമായ എല്‍ഇഡി ദീപങ്ങളും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളുമെല്ലാമുള്ള വസ്ത്രം. ആരേയും അദ്ഭുതപ്പെടുത്തുന്ന വസ്ത്രം ധരിച്ച് മോഡല്‍ റാംപിലെത്തിയപ്പോള്‍ ആസ്വാധകര്‍ അമ്പരന്നുപോയി. ഈ അദ്ഭുത വസ്ത്രത്തിലുള്ള ചിത്രശലഭങ്ങളെ സ്വതന്ത്രമാക്കുന്നതിനായി വസ്ത്രത്തിന്റെ പിന്‍ഭാഗത്ത് വാതിലുകളും ഉണ്ട്. ‘ഡീപ് മിസ്റ്റ്’ എന്നാണ് ഈയിനം വസ്ത്രത്തിന്റെ പേര്. അണ്ടര്‍കവര്‍ ക്രിയേറ്റീവ് ഡയറക്ടറായ ജുന്‍ തകഹാഷിയാണ് ശ്രദ്ധേയമായ ഈ വസ്ത്രം തയ്യാറാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ പത്തു ലക്ഷം ഫോളോവേഴ്സുള്ള അണ്ടര്‍കവര്‍ ലാബ് അക്കൗണ്ടിലൂടെയാണ് വിസ്മയപ്പിക്കുന്ന ഈ വസ്ത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.