വിശാല്‍ നായകനായെത്തി വമ്പന്‍ വിജയമായ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’ ഒടിടി റിലീസിന്. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തിയിരുന്നു. ഇതാദ്യമായിട്ടാണ് നടന് വിശാലിന് 100 കോടി ക്ലബില്‍ എത്താനായത്. മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 13നായിരിക്കും മാര്‍ക്ക് ആന്റണി ഒടിടിയില്‍ എത്തുക. മാര്‍ക്ക് ആന്റണിയുടെ ബജറ്റ് 28 കോടി മാത്രമാണ്. ഒടിടി റൈറ്റ്സിനു പുറമേ സാറ്റലൈറ്റിനും ചിത്രത്തിന് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് നാല് കോടിയിലധികം ചിത്രം നേടിയിരുന്നു. തമിഴ്നാട്ടില്‍ മാര്‍ക്ക് ആന്റണി 64 കോടിയില്‍ അധികം നേടിയിരുന്നു. വിദേശത്ത് മാര്‍ക്ക് ആന്റണിക്ക് 18.5 കോടി രൂപയിലധികം നേടാനായിരുന്നു. മാര്‍ക്ക് ആന്റണിയുടെ സംവിധാനം ആദിക് രവിചന്ദ്രനാണ്. രസകരമായ ഒരു ടൈംട്രാവലാണ് ചിത്രം. തമിഴ് ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകന് വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്വരാഘവന്, ഋതു വര്‍മ, യൈ ജി മഹേന്ദ്രന്, നിഴല്‍ഗള്‍ രവി, റെഡിന് കിംഗ്സ്ലെ തുടങ്ങിയവരും ഉണ്ട്.