ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ് ഹോണര്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി ആരാധകരെ നേടിയെടുക്കാന്‍ ഓണറിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ച 5ജി ഹാന്‍ഡ്സെറ്റാണ് ഹോണര്‍ 90. വ്യത്യസ്ഥമാര്‍ന്ന ഒട്ടനവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഹോണര്‍ ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ പുറത്തിറക്കിയത്. 6.7 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1600 നിറ്റ് ബ്രൈറ്റ്നസ്സും ലഭ്യമാണ്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 ചിപ്സെറ്റാണ് ഈ ഹാന്‍ഡ്സെറ്റുകള്‍ക്ക് കരുത്ത് പകരുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് 200 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്സല്‍ അള്‍ട്രാവൈഡ് മൈക്രോ ലെന്‍സ്, 2 മെഗാപിക്സല്‍ ഡെത്ത് സെന്‍സര്‍ എന്നിവയാണ് പിന്നില്‍ സജ്ജീകരിച്ചിട്ടുള്ളത്. 50 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 12 ജിബി റാം പ്ലസ് 12 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ വാങ്ങാന്‍ സാധിക്കുന്ന ഹോണര്‍ 90 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യന്‍ വിപണി വില 37,999 രൂപ മുതലാണ് ആരംഭിക്കുന്നത്.