പുതിയ യുഗത്തിലെ രാവണൻ. അയാൾ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നു, ഭാരതത്തെ നശിപ്പിക്കുകയാണ് ലക്ഷ്യം.ഇതായിരുന്നു ബിജെപി സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ച ചിത്രത്തിനൊപ്പമുണ്ടായിരുന്ന വാക്കുകൾ.രാഹുൽ ഗാന്ധിയെ രാവണനാക്കിയുള്ള ബിജെപി യുടെ ഈപോസ്റ്റര് പ്രചാരണം രാഹുലിനെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് കോണ്‍ഗ്രസും ഇന്ത്യ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു അതോടൊപ്പം ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.