പുതിയ പള്‍സര്‍ എന്‍150 പുറത്തിറക്കി ബജാജ് ഓട്ടോ. 1,17,677 രൂപ (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) വിലയുള്ള മോട്ടോര്‍സൈക്കിള്‍ റേസിംഗ് റെഡ്, എബോണി ബ്ലാക്ക്, മെറ്റാലിക് പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ബജാജ് പള്‍സര്‍ എന്‍150 മോഡലില്‍ 149.68സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത് 14.5പിഎസ് പരമാവധി കരുത്തും 13.5എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനില്‍ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ പള്‍സര്‍ ച150യിലെ മുന്‍പിലെ സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും, പിന്നില്‍ ഒരു മോണോഷോക്കുമാണ്. മുന്‍വശത്ത് 260 എംഎം ഡിസ്‌ക്കും പിന്നില്‍ 130 എംഎം ഡ്രമ്മും ഉണ്ട്. മോട്ടോര്‍സൈക്കിളിന് സിംഗിള്‍-ചാനല്‍ എബിഎസും ലഭിക്കുന്നു. ട്യൂബ്ലെസ് ടയറുകളോട് കൂടിയ 17 ഇഞ്ച് അലോയ്കളുമായാണ് വാഹനം വരുന്നത്. പുതിയ ബജാജ് പള്‍സര്‍ എന്‍150യുടെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒരു ബൈ-ഫങ്ഷണല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ് (സെഗ്മെന്റ്-ഫസ്റ്റ്), ഒരു പുതിയ ഇന്‍ഫിനിറ്റി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഒരു മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.