ഭക്ഷ്യധാന്യ ചാക്കുകളുമായി പോകുന്ന മിനിലോറിയിലേക്കു പറന്നിറങ്ങിയ പ്രാവിന്‍കൂട്ടം. ചാക്കുകളിലെ ധാന്യങ്ങള്‍ അപഹരിച്ചു ശാപ്പിടുകയാണ് പ്രാവുകള്‍. ഇന്‍സ്റ്റഗ്രാമില്‍ ‘ഇന്ത്യയില്‍ മാത്രം കാണുന്നത്’ എന്ന് കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സാമാന്യം നല്ല വേഗത്തില്‍ ഓടുന്ന മിനിലോറിയില്‍ ബാലന്‍സു ചെയ്ത് അള്ളിപ്പിടിച്ചിരുന്നാണു പ്രാവുകള്‍ കൂട്ടത്തോടെ ചാക്കു തുളച്ച് ധാന്യങ്ങള്‍ അകത്താക്കുന്നത്. പ്രാവിന്കൂട്ടത്തിന്റെ അതിസാഹസിക ഭക്ഷ്യധാന്യവേട്ട ആരും കൗതുകത്തോടെ നോക്കിയിരുന്നുപോകും. അതുകൊണ്ടുതന്നെ വീഡിയോ അതിവേഗം നിരവധിപേര്‍ ഈയിനം മോഷണത്തിന് രസകരമായ ചില പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.