‘ടൈഗര്‍ നാഗേശ്വര റാവു’വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ഇവന്‍’ എന്ന ടൈറ്റിലോടെയുള്ള ഗാനം ദീപക് രാമകൃഷ്ണന്റെ വരികള്‍ക്ക് ജി.വി പ്രകാശ് കുമാര്‍ സംഗീതം നല്‍കി ഫൈസല്‍ റാസിയുടെ ആലാപനത്തിലാണ് പുറത്തുവന്നിരിക്കുന്നത്. ‘ഏക് ദം ഏക് ദം’ എന്ന ആദ്യ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ ഗാനത്തില്‍ ടൈഗറിന്റെ റൊമാന്റിക് ഭാവമാണ് കണ്ടതെങ്കില്‍ ഈ ഗാനത്തില്‍ മാസ്സ് അവതാരത്തിലാണ് ടൈഗര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൗര്യമേറിയ ഒരു കടുവയെപ്പോലെ, തീക്ഷ്ണമായ നോട്ടത്തോടെ നില്‍ക്കുന്ന രവി തേജയെയാണ് ഗാനത്തില്‍ കാണാനാവുക. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.