ആപ്പിളിനെ സംബന്ധിച്ച് അതിന്റെ തൊലിക്ക് വരെ ആരോഗ്യ ഗുണങ്ങളുണ്ട്. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ. ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധുരമുള്ള ആപ്പിളിന്റെ മധ്യത്തില്‍ കയ്പുള്ള കറുത്ത വിത്തുകള്‍ ഉണ്ട്. പലരും ആപ്പിള്‍ ആസ്വദിച്ച് കഴിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ വിത്തുകളും കഴിക്കാറുണ്ട്. എന്നാല്‍, ആപ്പിളിന്റെ വിത്തില്‍ അമിഗ്ദലിന്‍ എന്ന വസ്തു അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യ ദഹന വ്യവസ്ഥയിലെ എന്‍സൈമുമായി ചേരുമ്പോള്‍ സയനൈഡ് പുറപ്പെടുവിക്കുന്നു. ആപ്പിള്‍ വിത്തുകള്‍ കഴിച്ചാല്‍ കുറച്ചു കയ്പ്പ് രസം തോന്നും എന്നല്ലാതെ വേറെ പ്രശനമൊന്നുമില്ല. എന്നാല്‍, കൂടുതല്‍ ആപ്പിള്‍ വിത്തുകള്‍ ദഹിക്കാതെ വരുമ്പോള്‍ അപകടം ഉണ്ടാകുന്നു. ചെറിയ ആപ്പിള്‍ വിത്തുകളില്‍ കാണുന്ന അമിഗ്ദലിന്‍ മറ്റൊരു സയനൈഡ് ആണ്. ഇതും പഴവര്‍ഗ്ഗങ്ങളില്‍ കാണുന്നു. പ്രത്യേകിച്ച് റോസ് കുടുംബത്തില്‍ വരുന്ന ആപ്രിക്കോട്ട്, ബദാം, ആപ്പിള്‍, പീച്, ചെറി തുടങ്ങിയവയില്‍. ഈ ചെറിയ വിത്തിനു പുറകില്‍ അമിഗ്ദലിന്‍ രൂപപ്പെടുന്നു. ഇത്തരം പഴങ്ങളില്‍ കൊടും വിഷമായ സയനൈഡ് അടങ്ങിയിരിക്കുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അതിശയം തോന്നാം. എന്നാല്‍, അമിഗ്ദലിന്‍ ഒരു പ്രത്യേക രൂപത്തില്‍ ആയിരിക്കും. അതായത് വിത്ത് പഴയതാകും വരെ അത് അപകടകാരിയല്ല. നിങ്ങള്‍ ചവച്ചരച്ചു കഴിച്ച് അത് ദഹിക്കുമ്പോള്‍, അല്ലെങ്കില്‍ നശിക്കുമ്പോള്‍ അമിഗ്ദലിന്‍ ഹൈഡ്രജന്‍ സയനൈഡ് ആയി മാറുന്നു. അതിനാല്‍, ഉയര്‍ന്ന അളവില്‍ ഇത് കഴിക്കുന്നത് വളരെ അപകടമാണ്.