മോട്ടറോളയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി54 5ജി വിപണിയിലേക്കെത്തി. ഫ്‌ലിപ്പ്കാര്‍ടിലും മോട്ടറോള ഇന്ത്യ വെബ്സൈറ്റിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. 12ജിബി റാം + 256ജിബി 5ജി സ്റ്റോറേജും മീഡിയടെക് ഡിമെന്‍സിറ്റി 7020 ഒക്ടാ കോര്‍ പ്രോസസറുമായാണ് മോട്ടോ ജി54 5ജി വരുന്നത്. എഐ കഴിവുകളും, കാര്യക്ഷമമായ ബാറ്ററി ഒപ്റ്റിമൈസേഷനായി 6എന്‍എം ആര്‍ക്കിടെക്ചര്‍ എന്നിവയും ലഭ്യമായിരിക്കും. മിന്റ് ഗ്രീന്‍, പേള്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ മോട്ടോ ജി54 5ജി ലഭ്യമാകും. ബില്‍റ്റ്-ഇന്‍ 12 ജിബി റാം + 256 ജിബി സ്റ്റോറേജ്/ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. രണ്ട് വേരിയന്റുകളും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാന്‍ സഹായിക്കുന്നു. 12ജിബി + 256ജിബി വേരിയന്റ്: ലോഞ്ച് വില: 18,999 രൂപ. ബാങ്ക് / എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടെ 17,499. 8ജിബി + 128ജിബി വേരിയന്റ്: ലോഞ്ച് വില: 15,999 രൂപ. ബാങ്ക് / അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടെ 14,499.