കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴകത്ത് വേറിട്ട വഴിയിലുള്ള ഒരു സിനിമയായിരുന്നു ‘ജിഗര്‍താണ്ട’. ഇപ്പോഴിതാ ജിഗര്‍താണ്ടയുടെ രണ്ടാം ഭാഗം വരുന്നു. പ്രതീക്ഷകള്‍ വെറുതെയാകില്ലെന്ന് തെളിയിച്ച് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ജിഗര്‍താണ്ട ഡബിള്‍എക്‌സ്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതുമയാര്‍ന്ന കഥ പറച്ചില്‍ ശൈലി ജിഗര്‍താണ്ട ഡബിള്‍എക്‌സിനെയും ആകര്‍ഷകമാക്കുമെന്ന് ഉറപ്പ്. സിനിമയുടെ പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗവും. എസ് ജെ സൂര്യയും രാഘവ ലോറന്‍സും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈന്‍ ടോം ചാക്കോയെയും ചിത്രത്തിന്റെ ടീസറില്‍ കാണാം. നായികയായ നിമിഷ സജയന് മികച്ച കഥാപാത്രമായിരിക്കും എന്നും വ്യക്തം. കാര്‍ത്തിക് സുബ്ബരാജ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നു. തിരക്കഥയും കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെ. ആക്ഷന്‍ കോമഡിയായി ജിഗര്‍താണ്ട എന്ന ചിത്രം 2014ലാണ് പ്രദര്‍ശനത്തിന് എത്തിയന്‍. സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ലക്ഷ്മി എന്നിവരായിരുന്നു ജിഗര്‍താണ്ടയായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.