ഇവിടെ നാല് ജനപ്രിയ ഗാനങ്ങളാണ് ഞങ്ങളുടെ ജഡ്ജിങ് പാനലുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്… ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങള്‍ക്ക് തീരുമാനിക്കാം ഇവയില്‍ ഏതാണ് 1985ലെ ഏറ്റവും മികച്ച ജനപ്രിയ ഗാനം എന്ന്….
Option 1
ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ എന്നു തുടങ്ങുന്ന ഗാനം.. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്യാം ആണ്. കെ എസ് ചിത്ര,വേണു ഗോപാല്‍, കെ ജി മാര്‍ക്കോസ് തുടങ്ങിയവര്‍ ഈ ഗാനം പാടിയിട്ടുണ്ട്…
Option 2
ഒരു കുടക്കീഴില്‍ എന്ന ചിത്രത്തിലെ അനുരാഗിണി എന്നു തുടങ്ങുന്ന യേശുദാസ് പാടിയ ഗാനം ഏറെ ജനപ്രീതി നേടിയതാണ്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് ഈണം നല്‍കിയിരിക്കുന്നത്.
Option 3
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തിലെ തന്നന്നം താനന്നം എന്നു തുടങ്ങുന്ന ഗാനം ഓ എന്‍ വി രചിച്ച് ഇളയരാജ ഈണം നല്‍കി യേശുദാസും അമ്പിളിയും സംഘവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അന്നുമിന്നും കൊച്ചു കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഏറ്റുപാടുന്ന ഗാനം.
Option 4
ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന് തുടങ്ങുന്ന ഗാനമാണ് മറ്റൊന്ന്. ഒഎന്‍വിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്‍കി യേശുദാസ് കൃഷ്ണചന്ദ്രന്‍ ലതിക രാധികവാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്. അന്നത്തെ ആഗാനം ഇന്നും ഹിറ്റാണ്. കേസ് കൊടുത്ത് എന്ന ചിത്രത്തിനുവേണ്ടി ഈ ഗാനം റീമേക്ക് ചെയ്തിട്ടുണ്ട്.