നിവിന്‍ പോളിയെ നായകനാക്കി എബ്രിദ് ഷൈന്‍ സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഓഡിഷന്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു. കേരളത്തിലെ യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പൊലീസ് സ്റ്റേഷനും അവിടെയുള്ള പൊലീസുകാരുടെയും കഥ പറഞ്ഞ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരഭിച്ചിരിക്കുകയാണ്. നിവിന്‍ പോളിയെ കൂടാതെ ജോജു ജോര്‍ജ്, അനു ഇമ്മാനുവല്‍, അരിസ്റ്റോ സുരേഷ് എന്നിവരായിരുന്നു ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. മലയാളത്തിലെ പരമ്പരാഗതമായ പൊലീസ് ചിത്രങ്ങളില്‍ നിന്നും വ്യതസ്തമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. രണ്ടാം ഭാഗത്തില്‍ നിവിന്‍ പോളിയെ കൂടാതെ ആരൊക്കെയാണ് താരങ്ങളെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പോളി ജൂനിയേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.