ഇന്ത്യന്‍ ജിഡിപി വളര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ രംഗത്ത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച റിസര്‍വ് ബാങ്കിന്റെ അനുമാനത്തെ മറികടക്കുമെന്നാണ് പ്രവചനം. റിസര്‍വ് ബാങ്ക് 8.00 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഒന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 8.5 ശതമാനമായി ഉയരുമെന്നാണ് ഐസിആര്‍എയുടെ പ്രവചനം. നിലവില്‍, രാജ്യത്ത് സേവന ആവശ്യകതയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നിക്ഷേപ പ്രവര്‍ത്തനത്തിലും, സര്‍ക്കാര്‍ മൂലധന ചെലവിലും ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ജിഡിപി വളര്‍ച്ചയില്‍ അനുകൂല ഘടകമായി മാറിയിട്ടുണ്ട്. സേവന മേഖലയില്‍ 6.9 ശതമാനം വളര്‍ച്ച മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഈ മേഖലയിലെ വളര്‍ച്ച 9.7 ശതമാനമായി ഉയര്‍ന്നത് ശുഭ സൂചനയാണ് നല്‍കുന്നത്. ജിഡിപി ആര്‍ബിഐ അനുമാനത്തേക്കാള്‍ ഉയരുമെങ്കിലും, വാര്‍ഷിക വളര്‍ച്ചയില്‍ ഇടിവ് നേരിട്ടേക്കാമെന്നാണ് ഐസിആര്‍എയുടെ വിലയിരുത്തല്‍. 6.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആര്‍ബിഐയുടെ പ്രവചനം.