ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘എക്സ് ആപ്പ്’ പ്ലാറ്റ്ഫോം ഉടന്‍ തന്നെ ഓണ്‍ലൈനില്‍ ജോലികള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ അനുവദിക്കും. ലിങ്ക്ഡ്ഇന്‍, നൗക്രി.കോം പോലുള്ള പോര്‍ട്ടലുകളുമായി മത്സരിക്കാനുള്ള ശ്രമമാണ് മസ്‌കിന്റെ എക്സ് ആരംഭിക്കുന്നത്. വൈകാതെ ഉപയോക്താക്കളെ ജോലി ഒഴിവുകള്‍ ഓണ്‍ലൈനില്‍ തിരയാന്‍ ആപ്പ് അനുവദിച്ചേക്കാം. പ്ലാറ്റ്ഫോം പരിശോധിച്ചുറപ്പിച്ച സ്ഥാപനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സൈറ്റില്‍ ജോലികള്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ഏകദേശം ഒരു മാസം മുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് ഓപ്പണ്‍ റോളുകള്‍ വരെ ലിസ്റ്റ് ചെയ്യാന്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈകാതെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഒരു ജോബ് സെര്‍ച്ച് ഫീച്ചറിലേക്ക് ആക്സസ് ലഭിക്കുമെന്നും, അതിലൂടെ അവര്‍ക്ക് പ്ലാറ്റ്ഫോം വഴി ജോലി കണ്ടെത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സ് ഹൈറിംഗ് എന്ന ഹാന്‍ഡില്‍ ഇതിനകം തന്നെ ജോലി ഒഴിവുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയെന്ന് ട്വിറ്ററുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന അക്കൗണ്ടായ എക്സ് ഡെയ്ലി പറയുന്നു.