‘ജയ് ഗണേഷ്’ എന്ന ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഗണേശോത്സവ പരിപാടിക്കെത്തിയ നടന്‍ വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെ പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. ടൈറ്റില്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ആദ്യമായാണ് രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ ഉണ്ണി നായകനാവുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് നിര്‍മാണം. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചനകള്‍. നവംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം, നിലവില്‍ നടക്കുന്ന മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ എന്ന തന്റെ ചിത്രത്തിന് ബന്ധമില്ലെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ചിത്രത്തിന്റെ പേര് ഒരുമാസം മുന്‍പ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും സംവിധായകന്‍ പറഞ്ഞു. കേരള ഫിലിം ചേമ്പറില്‍ ‘ജയ് ഗണേഷ്’ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവും രഞ്ജിത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.