ക്വിന്റിലിന്‍ ബിസിനസ് മീഡിയയിലെ ശേഷിക്കുന്ന ഓഹരികള്‍ കൂടി വാങ്ങി ഗൗതം അദാനി. കമ്പനിയിലെ 51 ശതമാനം ഓഹരികളാണ് അദാനി വാങ്ങിയത്. ബിസിനസ്-ഫിനാന്‍ഷ്യല്‍ പോര്‍ട്ടലായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരാണ് ക്വിന്റലിന്‍ ബിസിനസ് മീഡിയ. അദാനിയുടെ കമ്പനിയായ എ.എം.ജി മീഡിയ നെറ്റ് വര്‍ക്കാണ് ഓഹരികള്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കമ്പനിയിലെ 49 ശതമാനം ഓഹരി 478.4 മില്യണ്‍ ഇന്ത്യന്‍ രൂപക്കാണ് അദാനി വാങ്ങിയത്. എന്‍.ഡി.ടി.വിയിലെ ഓഹരികള്‍ വാങ്ങിയതിന് പിന്നാലെയായിരുന്നു അദാനിയുടെ നീക്കം. ബി.ക്യു പ്രൈം നേരത്തെ ബ്ലുംബെര്‍ഗ് ക്വിന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലുംബെര്‍ഗ് മീഡിയയും ഇന്ത്യയിലെ ക്വിന്റിലിന്‍ മീഡിയയുടേയും സംയുക്ത സംരഭമായിരുന്നു അത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബ്ലുംബെര്‍ഗ് കമ്പനിയില്‍ നിന്നും പിന്മാറി. അതേസമയം, ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ക്വിന്റ് ഡിജിറ്റല്‍ മീഡിയ പങ്കുവെച്ചിട്ടില്ല.