അമിത് ചക്കാലക്കല്‍, സാബുമോന് അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന് തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ ഒരുക്കുന്നത്. ബി കെ ഹരിനാരായണനാണ് പ്രാവെന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി ജോ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സെപ്തംബര്‍ 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം വേഫേറെര്‍ ഫിലിംസ് ആണ്.