എല്ലാവര്‍ക്കും ചിലപ്പോളൊക്കെ ഉറക്കത്തിന് ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ഇത് കുറച്ചു നാളുകള്‍ക്കുശേഷം കുറയുകയോ ശമിക്കുകയോ ചെയ്യും. ഏതാനും ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കു ഉറക്കപ്രശ്‌നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.
ദീര്‍ഘനാള്‍ തുടരുന്ന ഉറക്കം സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ ക്ഷീണം ഇടയ്ക്കിടെ മാനസികാവസ്ഥയില്‍ മാറ്റം വരുക, ഏകാഗ്രത കുറയുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇവ നിങ്ങളുടെ പഠനം, ജോലിചെയ്യല്‍, ഡ്രൈവിംഗ്, വീട്ടിലെ നിത്യപ്രവര്‍ത്തികള്‍ നിര്‍വഹിക്കല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശേഷിയെ ബാധിക്കാന്‍ തുടങ്ങിയേക്കും. ഇവയ്ക്ക് നിങ്ങളുടെ ബന്ധങ്ങളേയും സാമൂഹ്യ ജീവിതത്തേയും പ്രതികൂലമായി ബാധിക്കാനും കഴിയും. ഉറക്കത്തകരാറിന്റെ ചില പൊതു ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. പകല്‍ സമയത്ത് ഉറക്കം തൂങ്ങലും അസ്വസ്ഥതയും അനുഭവപ്പെടുക, ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധയൂന്നാന്‍ കഴിയാതെ വരുക, വാഹനമോടിക്കുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ ഉണര്‍ന്നിരിക്കാന്‍ പ്രയാസം അനുഭവപ്പെടുക, പകല്‍ മുഴുവന്‍ ക്ഷീണവും ഉദാസീനതയും അനുഭവപ്പെടുക, ദിവസം മുഴുവന്‍ ധാരാളം ഉത്തേജക പാനീയങ്ങള്‍ വേണമെന്ന് തോന്നുക. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ ഒരു ഡോക്ടറെ കണ്ട് നിര്‍ദേശം സ്വീകരിക്കുക.