പൗരൻമാരുടെ വ്യക്തിവിവരങ്ങളിൽ സർക്കാർ കൈകടത്താൻ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെ ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബിൽ അവതരിപ്പിച്ചത്. ഓരോ വ്യക്തിക്കും സ്വന്തം വിവരങ്ങള്‍ സംരക്ഷിക്കാനും, അത് നിയമപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും സംരക്ഷണം നല്കുന്ന ബില്ലാണിത്. ഏറെ ചർച്ചകൾക്ക് വഴിവെച്ച ബില്ലിന്റെ ആദ്യ രൂപം കഴിഞ്ഞ ഓഗസ്റ്റിൽ പിൻവലിച്ചിരുന്നു. തുടർന്ന് തയ്യാറാക്കിയ പുതിയ ബില്ലാണ് ഇന്ന് അവതരിപ്പിച്ചത്.
ഡിജിറ്റൽ വിവര സുരക്ഷ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
