ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘വാലാട്ടി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നായകളുടെ പ്രണയവും അവയ്ക്ക് മനുഷ്യരോടും തിരിച്ചുമുള്ള സ്നേഹവും എല്ലാം വെളിവാക്കുന്നൊരു ചിത്രമാകും വാലാട്ടി എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ടോമി- അമാലു എന്നീ നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വാലാട്ടിക്ക് സാധിക്കുമെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. നായ്ക്കള്‍ക്ക് ശബ്ദസാന്നിധ്യമായി മലയാള സിനിമയിലെ താരങ്ങളും ഉണ്ട്. ഇന്ദ്രന്‍സ്, അജു വര്?ഗീസ്, സൈജു കുറുപ്പ്, സൗബിന് ഷാഹിര്‍, രഞ്ജിനി ഹരിദാസ്, നസ്ലന്, സണ്ണി വെയ്ന്‍ തുടങ്ങിയ താരങ്ങള്‍ ആണ് ശബ്ദം നല്‍കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ‘വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ദേവന് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.