അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘അഭ്യൂഹം’. നവാഗതനായ അഖില്‍ ശ്രീനിവാസാണ് സംവിധാനം. അഖില്‍ ശ്രീനിവാസന്റേതാണ് ചിത്രത്തിന്റെ കഥയും. ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ്. കുറ്റവാളിയായി ജയിലില്‍ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു മകനും ആ ശ്രമങ്ങള്‍ക്കിടയിലുണ്ടാകുന്ന പല കണ്ടത്തലുകളുമായി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ ആനന്ദ് രാധാകൃഷ്ണനും നൗഫല്‍ അബ്ദള്ളയും ചേര്‍ന്ന് എഴുതിയിരിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ‘അഭ്യൂഹ’ത്തില്‍ കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര, ആത്മീയ രാജന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷമീര്‍ ജിബ്രാനും ബാലമുരുകനുമാണ് ‘അഭ്യൂഹ’മെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് ചിത്രത്തിന്റെ സംഗീതം.